top of page
BANNER7.jpg

തേൻ

about-1.png

പുഷ്പങ്ങളിൽ നിന്നോപുഷ്പേതരഗ്രന്ഥികളിൽനിന്നോ തേനീച്ചകൾ പൂന്തേൻ ശേഖരിച്ച്ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ്‌ തേൻ (Honey). മധുരമുള്ള ഒരു ഔഷധവും, പാനീയവുമാണിത്. പുഷ്പങ്ങളിൽനിന്നുംശേഖരിച്ച് തേൻ , ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ചു വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറിൽവച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീരണ്ട് തരം  പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചു കൊണ്ട് ദീർഘദൂരംസഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും  തികട്ടുകയുംചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ചു  പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നു കൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടിചിറകുകൾ കൊണ്ട്  വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ്‌‍ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.

ചരിത്രം

വളരെ പുരാതന കാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും തേനിന്റെ ഗുണ വിശേഷങ്ങൾ‍ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതന കാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.

വിവിധ തരങ്ങൾ

  • ഞൊടിയന്‍ തേനീച്ചയുടെ തേൻഅട

കേരളത്തിലും, തമിഴ്നാട്ടിലും, ദക്ഷിണ കന്നടയിലും വ്യാവസായിക അടിസ്ഥാനത്തിൽ ഉള്ള തേനുൽപാദനത്തിന് ഞൊടിയൻ തേനീച്ചകളെ (Apis Cerana Indica) വളർത്തിവരുന്നു. തേനീച്ചവളർത്തൽ മികച്ചരീതിയിൽ നടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം . ഇവിടെ തേനീച്ച വളർത്തൽ വ്യാപകമായതിനു പിന്നിൽ പ്രവർത്തിച്ച ആളാണ് റെവേഴ്സൽ ന്യൂട്ടൺ കേരളത്തിൽ അടക്കം നിരവധി സംസ്‌ഥാനങ്ങളിൽ തേനീച്ച വളർത്തൽ വ്യാപിക്കാൻ പ്രയത്നിച്ച ആളാണ് അദ്ദേഹം .1911 മുതൽ 1917 വരെ കേരളത്തിലെ തേനീച്ചകളെ കുറിച്ച് പഠിച്ച  അദ്ദേഹം ഇവിടുത്തെ തേനീച്ചകൾക്ക് അനുയോജ്യമായ തേനീച്ചപെട്ടികൾ രൂപകൽപ്പന ചെയ്യുക ഉണ്ടായി. ന്യൂട്ടൺഹൈവ്സ് (Newton Hives) എന്ന് അറിയപ്പെടുന്ന ഇത്തരം തേനീച്ച പെട്ടികളാണ് ഇന്നും ദക്ഷിണേന്ത്യയിൽ വ്യാപകം ആയി ഉപയോഗിക്കുന്നത്.  വ്യാവസായിക അടിസ്താനത്തിൽ പെട്ടികളിൽ വളർത്തുന്ന ഇവയെ തേൻ ലഭ്യതയുള്ള പ്രദേശങ്ങളിലേക്ക് വാഹനങ്ങളിൽ കൊണ്ടുപോയി സ്ഥാപിച്ച്  വൻതോതിൽ  തേൻഉല്പാദിപ്പിക്കുന്നു.  (Migratory Beekeeping)  റബർ തോട്ടങ്ങൾ കേന്ദ്രികരിച്ചാണ് ദക്ഷിണേന്ത്യയിൽ ഇത്തരം തേനുല്പാദനം നടത്തുന്നത്.

  • ചെറുതേൻ

  • കേരളത്തിൽ കാണപ്പെടുന്ന പ്രത്യേക തരം തേനീച്ചയായ ചെറുതേനീച്ച (Trigona iridipennis) ഉല്പാദിപ്പിക്കുന്ന തേനാണു ചെറുതേൻ. വലിപ്പത്തിൽ വളരെചെറിയവയായതിനാൽ മറ്റുതേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറുപുഷ്പ്ങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാൻ  കഴിയും. അതിനാൽത്തന്നെ ചെറുതേനിന് ഔഷധഗുണം കൂടുതലാണ്.

നിർമ്മാണ വൈദഗ്ദ്യം

  • പ്രകൃതിയിലെ സുന്ദരമായ നിർമ്മാണ വിദഗ്ദരാണ് തേനീച്ച കൾ. ഷട്കോണാകൃതിയിൽ കൃത്യമായ അളവിൽ അറകളായിനിർമ്മിക്കപ്പെടുന്ന തേനീച്ചകൂടുകൾ അത്ഭുതകരമായ രീതിയിൽഗണിത ശാസ്ത്രീയമാനദണ്ഡങ്ങൾ പിന്തുടരപ്പെടുന്നു വെന്നതാണ് ശാസ്ത്രീയ  ഗവേഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്.

ഔഷധഗുണങ്ങൾ

  • കാഞ്ഞിരത്തിൽ വസിക്കുന്നഏ റ്റവും ചെറിയ ഈച്ചകൾ സംഭരിക്കുന്നതാണ് ഔഷധ ഉപയോഗത്തിന്  ശ്രഷ്ടമായ തേനെന്ന് പറ യപ്പെടുന്നു. സുശ്രുതസംഹിതയിൽ എട്ടു തരം തേനിനെപ്പറ്റി പറയുന്നു.

  • പൌത്തികം

  • പൂത്തികളെന്ന പേരുള്ളതും മഞ്ഞ നിറവുമുള്ള ഈച്ചകൾ സംഭരിക്കുന്ന തേൻ.

  • ഭ്രാമരം

  • വണ്ടുകളെപ്പോലെ വലിപ്പമുള്ള ഈച്ചകൾ സംഭരിക്കുന്നത്. വഴുവഴുപ്പുള്ളതും, വളരെ മധുരമുള്ളതുമാണ്.

  • ക്ഷൌദ്രം​​

  • മഞ്ഞ നിറത്തിലുള്ള ചെറിയ ഈച്ചകൾ സംഭരിക്കുന്നത്.

  • മാക്ഷികം (വൻ‌തേൻ)

  • തവിട്ടു നിറമുള്ള വലിയ ഈച്ചകൾ സംഭരിക്കുന്നത്.

  • ഛാത്രം

  • കുട(ഛത്രം)യുടെ ആകൃതിയിൽ വട്ടത്തിൽ പറക്കുന്ന ഈച്ചകൾ സംഭരിക്കുന്നത്. രക്ത പിത്തവും, കൃമിയും, പ്രമേഹവുംചികിത്സിക്കുവാൻ ഉപയോഗിക്കുന്നു.

  • ആർഘ്യം

  • പുറ്റുമണ്ണിൽ കൂടുണ്ടാക്കി, തേൻ ശേഖരിക്കുന്നതും കൂർത്ത മുഖവും, വണ്ടിന്റെ സ്വഭാവത്തോടു കൂടിയ ഈച്ചകൾ (ആർഘാ) സംഭരിക്കുന്ന തേൻ. ഇതിന് വെള്ള നിറമായിരിക്കും.

  • ഔദ്ദാലകം

  • തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ(ഉദ്ദാലം) പുറ്റുകളിൽ ശേഖരിക്കുന്ന തേൻ. ഇതിന് ചവർപ്പും പുളിയും ചെറിയ എരിവും ഉണ്ട്. കുഷ്ഠരോഗ, വിഷചികിത്സയിൽ ഉപയോഗിക്കുന്നു.

  • ദാളം

  • തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ വൃക്ഷങ്ങളുടെ പൊത്തുകളിൽ ശേഖരിക്കുന്ന തേൻ. ച്ഛർദ്ദി, പ്രമേഹ ചികിത്സ തുടങ്ങിയ അസുഖങ്ങളിൽ ഉപയോഗിക്കുന്നു.

തേൻ മതങ്ങളിൽ‍

        ഇസ്ലാമിൽ

  • നിന്റെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം  ബോധനം നൽകുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യൻ കെട്ടിയുർത്തുന്നവയിലും നീപാർപ്പിടങ്ങളുണ്ടാക്കി കൊള്ളുക. പിന്നെ എല്ലാ തരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചു കൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചു കൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതിൽ മനുഷ്യർക്ക്‌ രോഗശമനം ഉണ്ട് എന്ന് ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽദൃഷ്ടാന്തമുണ്ട്.(16:68,69) ഖുർആനിലെ പതിനാറാമത്തെ അദ്ധ്യായത്തിന്റെ പേര് ‍തേനീച്ച എന്നർത്ഥം വരുന്ന അൽനഹൽ‍ ആണ്‌‍. ഖുർആനിൽ തേനീച്ച എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് സ്ത്രീലിംഗമായിട്ടാണ്. പെൺ തേനീച്ചകളാണ് തേനിനു വേണ്ടി മധുശേഖരിക്കുക എന്നത് ഈ  അടുത്തകാലത്താണ് കണ്ടെത്തിയത്  ‍. എന്നാൽ 1400 വർഷങ്ങൾക്ക്മുമ്പേ ഖുർആനിൽ പെൺതേനീച്ച(തേനീച്ചയുടെ സ്ത്രീലിംഗരൂപം) എന്നാണ്ഉപയോഗിച്ചിട്ടുള്ളത്. ഇത് ഖുർആനിന്റെ അമാനുഷികതയായിട്ട് മുസ്ലിം  പണ്ഡിതന്മാർ ഉയർത്തിക്കാട്ടാറുണ്ട്.

        വേദഗ്രന്ഥങ്ങളിൽ

  • "നോക്കുക: നിങ്ങളുടെ നാഥൻ തേനീച്ചകൾക്ക് ബോധനം നൽകി.എന്തെന്നാൽ, `പർവതങ്ങളിലും വൃക്ഷങ്ങളിലും മണ്ണിനു മുകളിൽ പടർത്തപ്പെടുന്ന വള്ളികളിലും നിങ്ങൾ കൂടുകളുണ്ടാക്കുക. സകലവിധഫലങ്ങളിൽനിന്നും സത്ത് വലിച്ചെടുക്കുക . നിന്റെ നാഥൻ ഒരുക്കിത്തന്ന വഴികളിൽ ചരിക്കുക.`ഈ ഈച്ചയുടെ ഉള്ളറകളിൽ നിന്ന് വർണ വൈവിധ്യമുള്ള ഒരുപാനീയം സ്രവിക്കുന്നു. അതിൽ  മനുഷ്യർക്ക്‌ രോഗശാന്തിയുണ്ട്. നിശ്ചയം, ചിന്തിക്കുന്നജനത്തിന്ഇതിലും ദൃഷ്ടാന്തമുണ്ട്". ഖുർആൻ:16:68-69

  • "നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛർദ്ദിപ്പാൻ ഇടവരരുതു." ബൈബിൾ -സദൃശ്യവാക്യങ്ങൾ:20:25:16

bottom of page